---
title: "മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച് റിമാൻ്റിലായ  കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ   വീടിന് നേരെ ബോംബേറ് ; ഉച്ചവരെ പ്രദേശത്ത് ഹർത്താൽ"
english_title: "Bomb hurled at the house of KSU Kozhikode district secretary, who was remanded in custody in protest against Minister Veena George; hartal in the area till noon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344491/Bomb hurled at the house of KSU Kozhikode district secretary, who was remanded in custody in protest against Minister Veena George; hartal in the area till noon"
published_at: "2026-02-27T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a11650957d2_1001126691.jpg"
keywords: []
---

# മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച് റിമാൻ്റിലായ  കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ   വീടിന് നേരെ ബോംബേറ് ; ഉച്ചവരെ പ്രദേശത്ത് ഹർത്താൽ

> **Lead Summary:** വടകര : കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. കോഴിക്കോട് തോടന്നൂരിലെ വീടിന്റെ ജനാലയുടെ ചില്ല് തകർന്നു.

## Article Content

വടകര : കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. കോഴിക്കോട് തോടന്നൂരിലെ വീടിന്റെ ജനാലയുടെ ചില്ല് തകർന്നു.

മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ റിമാൻഡിലാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വീടിന് നേരെ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്.

ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. വടകര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ പരാതിയിൽ കേസെടുത്തു. ഇന്ന് ഉച്ചവരെ തോടന്നൂർ ടൗണിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344491/Bomb hurled at the house of KSU Kozhikode district secretary, who was remanded in custody in protest against Minister Veena George; hartal in the area till noon)